കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉച്ചക്ക് രണ്ട്മുതല്‍ 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. നാളെയും ശനിയാഴ്ച്ചയും സംസ്ഥാനത്ത് ശക്തമായ മഴക്കും സാധ്യത പ്രവചിക്കുന്നു. നാളെ ഇടുക്കിയിലും ശനിയാഴ്ച്ച കൊല്ലത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല
Post a Comment