തിരുവനന്തപുരം | സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ നോട്ടീസിന് മേല്‍ യുക്തമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ . നോട്ടീസ് ചട്ട പ്രകാരമാണെന്നും വിഷയം ചര്‍ച്ചക്ക് എടുക്കാമെന്നും സ്പീക്കര്‍ പ്രതികരിച്ചു.
തന്റെ പിഎ അയ്യപ്പന് ലഭിച്ച കസ്റ്റംസ് നോട്ടീസില്‍ അന്വേഷണത്തെ തടസപ്പെടുത്തുകയില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
തനിക്കെതിരെ പല വാര്‍ത്തകള്‍ വരുന്നുണ്ട്. 40 വര്‍ഷമായി പൊതു രംഗത്തുള്ളയാളാണ് താന്‍. ഒരുരൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തും. തനിക്ക് ഒരു ഭയവും ഇല്ല. വിവാദങ്ങളില്‍ കൂടുതല്‍ പറയാനില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അയ്യപ്പനെ ചോദ്യം ചെയ്യുന്നതില്‍ കസ്റ്റംസിന് ചട്ടങ്ങള്‍ സൂചിപ്പിച്ച് കത്തെഴുതക മാത്രമാണ് ചെയ്തതെന്ന് നിയമസഭാ സെക്രട്ടറിയും വിശദീകരിച്ചു.
പതിനാലാം കേരള നിയമ സഭയുടെ 22 ാം സമ്മേളനം നാളെ തുടങ്ങും. നാളെ നയപ്രഖ്യാപന പ്രസംഗം നടക്കും. ഈ മാസം 15 നാണ് കേരള ബജറ്റ്.
Post a Comment