40 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്

ന്യൂഡൽഹി:

 ഈസ്‌റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക് . 40 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മൂടൽമഞ്ഞാണ് അപകടത്തിന് കാരണം. ഭഗ്പത് മവികള ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഭഗ്പതിലെ ആശുപത്രിയിലേക്ക് മാറ്റി. മൂടൽ മഞ്ഞിൽ പരസ്പരം വാഹങ്ങൾ കാണാൻ സാധിക്കാത്തതാണ് അപകടകാരണം. റോഡിൽ നിരവധി വാഹനങ്ങൾ തകർന്നു കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇത്തരം അപകടങ്ങൾ എക്‌സ്പ്രസ് വേയിൽ പതിവാണ്.

Read More: ഏത് പാമ്പിനെക്കണ്ടാലും ചിത്രം നോക്കി പെട്ടെന്ന് തിരിച്ചറിയാം ഈ ആപ്പിലൂടെ install app

ദിവസങ്ങൾക്ക് മുൻപ് ഇവിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേരാണ് മരിച്ചത്. മറ്റൊരു അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജനുവരി ഒന്നിന് ഇവിടെ 18 വാഹങ്ങളാണ് ഒരേസമയം കൂട്ടിയിടിച്ച് അപകടമുണ്ടായത്.



Post a Comment

Previous Post Next Post