തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി


കണ്ണൂർ: 

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1446 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. പിടൂകൂടിയ സ്വർണത്തിന് ഏകദേശം 70 ലക്ഷം രൂപ വില വരും.

ദോഹയിൽ നിന്നെത്തിയ കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർച്ചയായ രണ്ടാം ദിവസമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടുന്നത്.

 Read also ഇന്ത്യയിലെ എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളുടെയും വിവരങ്ങൾ ഈ ആപ്പിൽ ലഭിയ്ക്കും 


കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. കുമ്പള സ്വദേശി ഷിഹാനിൽ നിന്ന് 151 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് റെയിൽ വേ സ്‌റ്റേഷനിൽ നിന്നും രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് നാലര കിലോഗ്രാം സ്വർണവും പിടികൂടിയിരുന്നു. നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച സ്വർണമാണ് പിടികൂടിയത്.

Read also ഇനി ശബ്ദം മാറ്റി സംസാരിക്കാം ഈ ആപ്പിലൂടെ install app 👉📲

Post a Comment

Previous Post Next Post