ഇടതുസർക്കാർ കേരളത്തോടു നീതി കാണിച്ചില്ലെന്നും അവർ ഉയർത്തിക്കാട്ടുന്ന വികസനമെല്ലാം തന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ നടപ്പാക്കിയവയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ്. ഐശ്വര്യ കേരളയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. കൊള്ളസംഘത്തിന്റെ കോട്ടപോലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്ന് ജാഥാ നായകൻ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എ.ഐ.സി.സി. സെക്രട്ടറി താരീഖ് അൻവർ, യു.ഡി.എഫ്. നേതാക്കളായ എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., എൻ.കെ. പ്രേമചന്ദ്രൻ എം.പി., പി.ജെ. ജോസഫ് എം.എൽ.എ., സി.പി. ജോൺ, അനൂപ് ജേക്കബ് എം.എൽ.എ., ജി. ദേവരാജൻ, കെ. സുധാകരൻ എം.പി., പി.സി. വിഷ്ണുനാഥ്, അബ്ദുറഹിമാൻ രണ്ടത്താണി, ലതികാ സുഭാഷ് എന്നിവർ സംസാരിച്ചു. മഞ്ചേശ്വരത്തുനിന്നു തുടങ്ങിയ യാത്ര 140 മണ്ഡലങ്ങളിലും പര്യടനം നടത്തി 22-ന് തിരുവനന്തപുരത്ത് സമാപിക്കും. തിങ്കളാഴ്ച 10-ന് പെരിയയിലും ഉച്ചയ്ക്ക് കാഞ്ഞങ്ങാട്ടും നാലിന് തൃക്കരിപ്പൂരിലും ജാഥയ്ക്ക് സ്വീകരണം നൽകും. തുടർന്ന് കണ്ണൂർ ജില്ലയിലേക്കു പ്രവേശിക്കും.
Post a Comment