മാല പൊട്ടിക്കാൻ ശ്രമിച്ചത് തടഞ്ഞു; യുവതിയെ അമ്മയുടേയും മകന്റെയും മുന്നിൽവെച്ച് കുത്തിക്കൊലപ്പെടുത്തി മോഷ്ടാവ്


ന്യൂഡൽഹി: സ്വർണ്ണമാല കവരാൻ ശ്രമിച്ചത് ചെറുത്തതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തി. കവർച്ചാശ്രമം ചെറുത്ത യുവതിയെ അമ്മയുടെയും മകന്റെയും മുന്നിലിട്ട് കുത്തിക്കൊന്നു. ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. പഞ്ചാബ് സ്വദേശിയും ആദർശ് നഗറിൽ താമസക്കാരിയുമായ സിമ്രാൻ കൗർ ആണ് കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.



അമ്മയ്ക്കും രണ്ടുവയസ്സുകാരനായ മകനും ഒപ്പം മാർക്കറ്റിൽനിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. ആദ്യം യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച അക്രമി, യുവതി ഇത് ചെറുത്തതോടെ കത്തി കൊണ്ട് കുത്തിപരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ സിമ്രാനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

The post മാല പൊട്ടിക്കാൻ ശ്രമിച്ചത് തടഞ്ഞു; യുവതിയെ അമ്മയുടേയും മകന്റെയും മുന്നിൽവെച്ച് കുത്തിക്കൊലപ്പെടുത്തി മോഷ്ടാവ് appeared first on BIGNEWSLIVE | Latest Malayalam News.

Visit website

Post a Comment

Previous Post Next Post