പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് തടവ് ശിക്ഷ

കോഴിക്കോട് | മുക്കത്ത് 13 കാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും അടക്കം എട്ട് പ്രതികള്‍ക്കും തടവ് ശിക്ഷ. മാതാവിന് ഏഴ് വര്‍ഷം തടവും രണ്ടാനച്ഛനടക്കം ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവും ശിക്ഷയുമാണ് കോടതി വിധിച്ചത്. കോഴിക്കോട് അതിവേഗ കോടതി ജഡ്ജി ശ്യാംലാലാണ് കേസില്‍ വിധി പ്രസ്താവിച്ചത്. രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു.

2006-07 കാലഘട്ടത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്നും പിന്നീട് മറ്റുപ്രതികള്‍ക്ക് കൈമാറിയെന്നുമാണ് കേസ്.

സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് അതിവേഗ കോടതി കേസില്‍ വിധി പറഞ്ഞത്.

Post a Comment

Previous Post Next Post