ഒന്‍പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയേക്കും

തിരുവനന്തപുരം | കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒന്‍പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച കരിക്കുലം കമ്മിറ്റിയിലുണ്ടാകും.

പരീക്ഷ നടത്തിയാല്‍ 32 ലക്ഷത്തോളം കുട്ടികളും രക്ഷിതാക്കളും പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും ഓണ്‍ലൈനില്‍ പരീക്ഷ നടത്തുക പ്രയോഗികമല്ല. അതിനാല്‍ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കാനാണ് ആലോചന.

നിലവില്‍ എട്ടാം ക്ലാസുവരെ എല്ലാ കുട്ടികള്‍ക്കും ക്ലാസ് കയറ്റം നല്‍കുന്നുണ്ട്. ഇത് ഒന്‍പതിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ആലോചന. . പരീക്ഷക്ക് പകരം വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് നല്‍കി അതില്‍ മൂല്യനിര്‍ണയം നടത്താനാണ് നീക്കം. പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Post a Comment

Previous Post Next Post