പിടികൂടിയ സ്രാവിന്റെ വയറ്റിൽ മനുഷ്യമുഖമുള്ള സ്രാവിൻ കുഞ്ഞ്



മനുഷ്യമുഖമുള്ള സ്രാവിൻ കുഞ്ഞിനെ കണ്ട ഞെട്ടലിലാണ് ഇന്തോനേഷ്യയിലെ മത്സ്യതൊഴിലാളികൾ . ഇന്തോനീഷ്യയിൽ നിന്നുള്ള മത്സ്യതൊഴിലാളി അബ്ദുള്ള നൂരനാണ് പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ നിന്നും മനുഷ്യമുഖമുള്ള സ്രാവിൻ കുഞ്ഞിനെ ലഭിച്ചത്.

ശനിയാഴ്ച പെപെല എന്ന ഭാഗത്ത് നിന്നാണ് താനും സഹോദരനും അബദ്ധത്തിൽ ഒരു ഗർഭിണിയായ സ്രാവിനെ വലയിൽ പിടിച്ചതെന്ന് അബ്ദുള്ള പറഞ്ഞു . മൂന്ന് കുഞ്ഞുങ്ങളാണ് പിടികൂടിയ സ്രാവിന്റെ വയറ്റിൽ ഉണ്ടായിരുന്നത്. മറ്റ് രണ്ടു കുഞ്ഞുങ്ങളും സാധാരണ സ്രാവുകളെ പോലെ തന്നെയായിരുന്നു. എന്നാൽ മൂന്നാമത്തെ കുഞ്ഞിനാകട്ടെ മനുഷ്യ മുഖവുമായാണ് സാമ്യമുള്ളത്.

Read Also: ഏത് പോസ്റ്ററുകളും മലയാളത്തിൽ സ്വന്തമായി ഡിസൈൻ ചെയ്യാൻ ഈ അപ്പ് Download ചെയ്യൂ 👉 CLICK HERE

സാധാരണ മത്സ്യങ്ങളുടെ കണ്ണുകൾ തലയുടെ വശങ്ങളിലായാണ് കാണപ്പെടുന്നത്. എന്നാൽ ഇന്തോനീഷ്യയിൽ ലഭിച്ച മനുഷ്യന്റെ കൈയ്യുടെ മാത്രം വലിപ്പത്തിലുള്ള ഈ സ്രാവിൻ കുഞ്ഞിന് മനുഷ്യരുടേതിനു സമാനമായ കണ്ണുകളും അതിനുതാഴെ അല്പം ഇടവിട്ട് മറ്റു മീനുകളിൽ നിന്നും വ്യത്യസ്തമായി വായയുമാണുണ്ടായിരുന്നത്.

ജനിതക വൈകല്യമാകാം സ്രാവിന്റെ മുഖം ഈ രീതിയിൽ കാണപ്പെടുന്നതിനു പിന്നിലെന്നാണ് നിഗമനം . സ്രാവിൽ നിന്നും ഭാഗ്യം വരുമെന്ന് വിശ്വസിച്ച് വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് അബ്ദുള്ള . പലരും ഇതിനെ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അബ്ദുള്ള വിൽക്കാൻ തയ്യാറായിട്ടില്ല .

Read Also: മെയ് 15 മുതൽ വാട്സാപ്പിൽ സന്ദേശങ്ങളയക്കാൻ കഴിയില്ല; 4 മാസങ്ങൾക്ക് ശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യും പുതിയ നിയമം അറിയൂ Click here



Post a Comment

Previous Post Next Post