തിരുവനന്തപുരം | ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോകുമ്പോള്‍ സുരക്ഷാവീഴ്ച. സംഭവത്തില്‍ തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എ എസ് ഐ. ജോയിക്കുട്ടി, സി പി ഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ഒരു വീട്ടില്‍ സത്കാരത്തിന്
പോലീസുകാര്‍ അകമ്പടിയായി പോയതാണ് നടപടിക്ക് വഴിതെളിച്ചത്.
إرسال تعليق