കൊട്ടാരക്കരയില്‍നിന്നും കെ എസ് ആര്‍ ടി സി ബസ് കടത്തിയ പ്രതി പാലക്കാട് പിടിയില്‍

കൊട്ടാരക്കര | കൊട്ടാരക്കരയിലെ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്‌കടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ശ്രീകാര്യം സ്വദേശി ടിപ്പര്‍ അനി എന്ന നിതിനെയാണ് പോലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. ആര്‍എസി 354-ാം നമ്പറിലുള്ള ബസ് തലേന്ന് രാത്രി സര്‍വീസ് പൂര്‍ത്തിയാക്കി ഗ്യാരേജില്‍ പരിശോധനക്ക് ശേഷം നിര്‍ത്തിയിട്ടതാണ്. പിറ്റേന്ന് ബസ് കാണാതാവുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിന് ഒടുവില്‍ 27 കിലോമീറ്റര്‍ അകലെ പാരിപ്പള്ളിയിലെ റോഡരികില്‍ ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മോഷ്ടാവാരെന്ന് അന്ന് കണ്ടെത്താനായിരുന്നില്ല.

പാലക്കാട് നിന്ന് കൊല്ലം റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പാലക്കാട് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. യാത്രയ്ക്കായി ബസ് എടുത്തു കൊണ്ടുപോയി എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മുന്‍പ് സ്വകാര്യ ബസ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് പ്രതിയെ കുടുക്കിയത്.


Read Also: നിങ്ങൾക്ക് ഫോൺ വിളിക്കുന്നയാളുടെ ഫോട്ടോ കാണാം ഈ ആപ്പിലൂടെ ➡️INSTALL APP


Read Also: മെയ് 15 മുതൽ വാട്സാപ്പിൽ സന്ദേശങ്ങളയക്കാൻ കഴിയില്ല; 4 മാസങ്ങൾക്ക് ശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യും പുതിയ നിയമം അറിയൂ Click here

Post a Comment

Previous Post Next Post