എം. എസ്. ഡബ്ള്യൂ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി

കാസറഗോഡ് : 
ശ്രീ ശങ്കരാചാര്യ സംസ്‌കൃത  യൂണിവേഴ്സിറ്റി പയ്യന്നൂർ ക്യാമ്പസിലെ എം. എസ്. ഡബ്ല്യൂ വിദ്യാർത്ഥികൾക്ക് വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റേയും മനഃശാസ്ത്രവശങ്ങൾ  എന്ന വിഷയത്തിൽ രാജ്യാന്തര മോട്ടിവേഷണൽ സ്‌പീക്കറും മനഃശാസ്ത്രജ്ഞനുമായ ഡോ:അസീസ് മിത്തടി ക്ലാസ്സെടുത്തു. എം. എസ്. ഡബ്ലിയു വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ ക്ലാസ്സിന്റെ ഭാഗമായുള്ള ദശദിന സഹവാസ ക്യമ്പിന്റ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 
ചടങ്ങിൽ ക്യാമ്പ് കോർഡിനേറ്റർ ഡോ:അനിത അധ്യക്ഷത വഹിച്ചു. ലക്ച്ചറർമാരായ സുനിൽ കുമാർ എം. എൻ, യഹ്‌യ, ഉദയ്‌ഫ്,അൻഷാദ്, ക്യാമ്പ് ലീഡർമാരായ അനിറ്റ ജോസ്, വൈഷ്‌ണ, ക്യാമ്പ് ട്രഷറർ ഷാഫി ചൂരിപ്പള്ളം, കെ. പി ഹമീദ് പൈക്ക തുടങ്ങിയവർ സംസാരിച്ചു. കൃഷ്ണ ശ്രീ സ്വാഗതവും, റോസ്മേരി നന്ദിയും പറഞ്ഞു. പരിശീലകൻ ഡോ :അസീസ് മിത്തടി ക്കുള്ള ഉപഹാരം സംസ്‌കൃതം വേദാന്ത വിഭാഗം ലക്ച്ചറർ പ്രിയദർശൻ നൽകി. 
ദശദിന ക്യാമ്പിന്റെ ഭാഗമായി ബദിയടുക്ക കൊറഗ കോളനി  ശുദ്ധീകരണം,ആരോഗ്യബോധവൽക്കരണം, സാംസ്കാരിക പരിപാടികളും നടന്നു. ദശദിന ക്യാമ്പ് ഫെബ്രുവരി 11നു സമാപിക്കും.


Post a Comment

Previous Post Next Post