
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിൽ സരിതയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പരാതിക്കാരൻ. സരിതയുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് പുറത്തുവിട്ടിട്ടുള്ളത്. പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയതും പണം നിക്ഷേപിച്ചതിന്റെ തെളിവുകളും പരാതിക്കാരൻ പുറത്തുവിട്ടിട്ടുണ്ട്.
ബിവറേജസ് കോർപ്പറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര സ്വദേശികളിൽ നിന്നും പണം തട്ടിയെടുത്തെന്നാണ് സരിതയ്ക്കും കൂട്ടാളികൾക്കും എതിരെയുള്ള കേസ്. കേസിൽ തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാർ ശബ്ദരേഖയടക്കം പുതിയ തെളിവുകൾ പുറത്തുവിട്ടത്.
എന്നാൽ ശബ്ദരേഖ വ്യാജമാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സരിത പറഞ്ഞു. കൂടാതെ ആരോപണങ്ങൾക്ക് പിന്നിൽ കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളാണെന്ന് സംശയിക്കുന്നതായും സരിത പറഞ്ഞിരുന്നു.
Post a Comment