പഞ്ചാബിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; പൂജാരിയ്ക്ക് വെടിയേറ്റു


അമൃത്സർ: 

പഞ്ചാബിൽ അജ്ഞാത സംഘം ക്ഷേത്രം ആക്രമിച്ചു. തോക്കുമായെത്തിയ സംഘം ക്ഷേത്ര പൂജാരിയ്ക്ക് നേരെ വെടിയുതിർത്തു. ഫില്ലൗറിലാണ് സംഭവമുണ്ടായത്.

പൂജാരിയായ ഗ്യാൻ മുനി എന്നയാൾക്കാണ് അക്രമികളുടെ വെടിയേറ്റത്. മൂന്ന് തവണ ഗ്യാൻ മുനിയ്ക്ക് നേരെ അക്രമികൾ വെടിയുതിർത്തു. ക്ഷേത്രത്തിൽ ഭക്തർ ദർശനം നടത്തുന്നതിനിടെയാണ് പൂജാരിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

വെടിവെയ്പ്പിനിടെ പൂജാരിയുടെ രക്ഷയ്‌ക്കെത്തിയ പെൺകുട്ടിയ്ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 25, 27, 54 എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ 54-ാം വകുപ്പും ചുമത്തി രണ്ട് പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.



Post a Comment

Previous Post Next Post