ഇസ്രായേൽ എംബസിക്ക് ബോംബ് വച്ചത് ഞങ്ങൾ; അടുത്തത് അംബാനിയുടെ വീട്, ടെലഗ്രാമിൽ ജെയ്ഷ് ഉൾ ഹിന്ദ് ഭീകരസംഘടനയുടെ ഭീഷണി


മുംബൈ: 

മുകേഷ് അംബാനിയുടെ വീടിന് സമീപം കാറിനുള്ളിൽ നിന്ന് സ്‌ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ് ഭീകരസംഘടന. ബിജെപിയ്ക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കളെന്ന് ജെയ്ഷ് ഉൾ ഹിന്ദ് അറിയിച്ചു. ടെലഗ്രാമിലൂടെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് സന്ദേശം അയച്ചത്.

ഇപ്പോൾ നടന്നത് ട്രെയിലർ മാത്രമാണ്. ഒരു വലിയ ചിത്രം ഇനി വരാനിരിക്കുന്നതെയുള്ളൂ. സംഘടനയ്ക്ക് ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലമുമെന്നും ജെയ്ഷ് ഉൾ ഹിന്ദ് ഭീഷണി മുഴക്കി. ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം ബോംബ് വച്ചിട്ടും അന്വേഷണ ഏജൻസികൾക്ക് തങ്ങളെ പിടിക്കാനായില്ലെന്നും ഭീകരസംഘടന അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ വസതിയ്ക്ക് സമീപം ബോംബ് നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 20 ജലാറ്റിൻ സ്റ്റിക്ക് നിറച്ച് സ്‌കോർപിയോ കാറാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇത്തവണ സ്‌ഫോടക വസ്തുക്കൾ യോജിപ്പിച്ചിട്ടില്ല, അടുത്തതവണ ഉറപ്പായും ചെയ്തിരിക്കുമെന്ന കത്തും കാറിനുള്ളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം തുടരുകയാണ്.

വധഭീഷണി നേരിടുന്ന സാഹചര്യത്തിൽ മുകേഷ് അംബാനിയുടെ വീടുൾപ്പെടുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 27 നിലയുള്ള ആന്റിലിയ എന്ന വസതിയിലാണ് അംബാനിയും കുടുംബവും കഴിയുന്നത്. കമാൻഡോകളും ഡോഗ് സ്‌ക്വാഡും പ്രദേശത്തെത്തിയിട്ടുണ്ട്.

Read also 2021 നിയമ സഭാ തിരഞ്ഞെടുപ്പ് മൊബൈൽ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ  കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ  ആപ്പ്  Download ചെയ്യൂ Click here👉🖱️



Post a Comment

Previous Post Next Post