എസ്.എസ്.എഫ് സംസ്ഥാന സ്റ്റുഡന്റ്സ് കൗൺസിലിന് പ്രൊഢ പരിസമാപ്തി സി.എൻ. ജാഫർ കാസർകോട് ജനറൽ സെക്രട്ടറി


തലശ്ശേരി: 
വിദ്യാർത്ഥികൾ തന്നെയാണ് വിപ്ളവം എന്ന ശീർഷകത്തിൽ എസ് എസ് എഫ് നടത്തിവരുന്ന അംഗത്വ കാല കാമ്പയിന് സംസ്ഥാന പ്രതിനിധി സമ്മേളനത്തോടെ പ്രൊഢ സമാപനം. തലശ്ശേരി അലിഫ് പബ്ളിക് സ്കൂളിൽ രണ്ടു ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തോടെയാണ് മൂന്നു മാസമായി നടന്നു വരുന്ന അംഗത്വ കാല കാമ്പയിൻ സമാപിച്ചത്. പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്റ്റുഡന്റ്സ് കൗൺസിലിൽ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എൻ.എം സ്വാദിഖ് സഖാഫി, എസ്.എസ് എഫ് ദേശീയ സെക്രട്ടറി എം അബ്ദുൽ മജീദ് എന്നിവർ പുന:സംഘടന നടപടികൾക്ക് നേതൃത്വം നൽകി. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർ റഹ് മാൻ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സുഹൈറുദ്ദീൻ നൂറാനി, അബ്ദുർ റശീദ് നരിക്കോട് എന്നിവർ സംസാരിച്ചു. വൈകീട്ട് അഞ്ചു മണിക്ക് നടന്ന പൊതുസമ്മേളനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ തങ്ങൾ സഖാഫിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്
ലിയാർ ഉദ്ഘാടനം ചെയ്തു. കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, പ്രൊഫ യു സി അബ്ദുൽ മജീദ്, റാശിദ് ബുഖാരി, എ.പി മുഹമ്മദ് അശ്ഹർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: കെ.വൈ നിസാമുദ്ദീൻ ഫാളിലി കൊല്ലം(പ്രസിഡണ്ട്)
സി.എൻ ജാഫർ സ്വാദിഖ് കാസർഗോഡ്(ജനറൽ സെക്രട്ടറി)
ജാബിർ സഖാഫി പാലക്കാട്(ഫിനാൻസ് സെക്രട്ടറി)
സെക്രട്ടറിമാർ
ഹാമിദലി സഖാഫി കോഴിക്കോട്, കെ.ബി ബഷീർ തൃശൂർ, സി.ആർ കുഞ്ഞുമുഹമ്മദ് കോഴിക്കോട്, മുഹമ്മദ് നിയാസ് കോഴിക്കോട്, ഫിർദൗസ് സഖാഫി കണ്ണൂർ, മുഹമ്മദ് റാഫി തിരുവനന്തപുരം, സയ്യിദ് ആശിഖ് കോയ കൊല്ലം, എം ജുബൈർ മലപ്പുറം വെസ്റ്റ്, സി.കെ ശബീറലി മലപ്പുറം ഈസ്റ്റ്, ഡോ: അബൂബക്കർ മലപ്പുറം വെസ്റ്റ്, മുഹമ്മദ് ജാബിർ കോഴിക്കോട്,
സെക്രട്ടറിയേറ്റംഗങ്ങൾ
സയ്യിദ് മുനീറുൽ അഹ്ദൽ കാസർഗോഡ്, മുഹമ്മദ് നൗഫൽ പാലക്കാട്, സി. കെ റാഷിദ്‌ ബുഖാരി.

Post a Comment

Previous Post Next Post