നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ ഇടപെടുന്നകർമ്മനിരതരായ യുവസമൂഹമാണ് വളർന്ന് വരേണ്ടതെന്നും, അത്തരക്കാരെ വാർത്തെടുക്കാൻ ജെ സി ഐ പോലുള്ള യുവജന പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
കാപ്പിൽ സനാബിലകത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ജെ.സി.ഐ ബേക്കൽ ഫോർട്ട് പ്രസിഡൻ്റ് ബി.കെ.സാലിം ബേക്കലിൻ്റെയും അംഗങ്ങളുടെയും സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.
മികച്ച ബിസിനസ്സ് സംരംഭകനുള്ള ജെ സി ഐ ബിസിനസ്സ് എക്സലൻസ് അവാർഡ് ഹസൻ യാഫാ ചിത്താരിക്കും, ആതുര സേവന രംഗത്തെ മികവുറ്റ സേവനത്തിനുള്ള ജെ സി ഐ ഹെൽത്ത് ഐക്കൺ അവാർഡ് ഡോക്ടർ നൗഫൽ കളനാടിനും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ സമ്മാനിച്ചു.
മുഹമ്മദലി മഠത്തിൽ അദ്ധ്യക്ഷനായിരുന്നു.അഡ്വ. എ.വി വാമൻകുമാർ മുഖ്യ പ്രഭാഷണം നടത്തി.
മേഖല അദ്ധ്യക്ഷൻ വി.കെ.സജിത് കുമാർ, ബിസിനസ് പുരസ്കാര ജേതാവ് ഹസൻ യാഫ ചിത്താരി, മേഖല ഉപാദ്ധ്യക്ഷൻ ജോബിൻ ബാബു, കെ.ബി.എം. ശരീഫ്, ഷാനവാസ് എം.ബി, ഷരീഫ് പൂച്ചക്കാട്, ഹസൈനാർ ഉദുമ, അസ്ഹർ മൂലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Follow facebook page | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |
Post a Comment