സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസി യുടെ അംഗീകാരം



സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സി.യുടെ അംഗീകാരം ലഭിച്ചു. യു.ജി.സി അംഗീകരിച്ച വിവിധ ബിരുദ കോഴ്‌സുകള്‍ക്കുളള അംഗീകാരവും ലഭിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ സര്‍വകലാശാല ബില്ലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

യു.ജി.സി. അംഗീകാരം ലഭിച്ചതോടെ രാജ്യത്തെ മറ്റ് അംഗീകൃത സര്‍വകലാശാലകളുടെ പട്ടികയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്കും ഇടം നേടാനായി.


Post a Comment

أحدث أقدم