
പത്തനംതിട്ട: കൊറോണ രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പ്രതി നൗഫൽ കുറ്റം നിഷേധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപ്പത്രം വായിച്ച് കേൾപ്പിക്കുന്നതിനിടെയായിരുന്നു നൗഫൽ കുറ്റം നിഷേധിച്ചത്.
ലൈംഗിക പീഡനം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ, തടങ്കലിൽ വെക്കുക, പട്ടികജാതി പീഡന നിരോധന നിയമം എന്നിങ്ങനെ എട്ടു വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
എന്നാൽ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങളെല്ലാം പ്രതി കോടതിയിൽ നിഷേധിച്ചു. പീഡനത്തിന് ശേഷം പ്രതി യുവതിയോട് മാപ്പ് ചോദിക്കുന്ന ശബ്ദ രേഖയും ആംബുലൻസിന്റെ ജിപിഎസ് വിവരങ്ങളും മൊബൈൽ ടവർ ലൊക്കേഷനുമെല്ലാം കേസിലെ പ്രധാനപ്പെട്ട തെളിവുകളാണ്.
2020 സെപ്തംബർ ആറിനാണ് കൊറോണ രോഗിയായ പെൺകുട്ടി ആംബുലൻസിനുള്ളിൽ വെച്ച് പീഡനത്തിന് ഇരയായത്. കൊറോണ പോസിറ്റീവായതിനെ തുടർന്ന് 108 ആംബുലൻസിൽ ചികിത്സാ കേന്ദ്രത്തിലേക്ക് പുറപ്പെട്ട യുവതിയെ അംബുലൻസ് ഡ്രൈവറായ നൗഫൽ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയോട് മാപ്പപേക്ഷിക്കുകയും പീഡന വിവരം ആരോടും പറയരുതെന്നാവശ്യപ്പെട്ട ശേഷം പന്തളത്തെ ആശുപത്രി വാതിക്കൽ ഇറക്കിവിട്ട ശേഷം കടന്നു കളയുകമായിരുന്നു.
Post a Comment