
ഓസ്ട്രിയ: ബോക്‌സ് ജെല്ലി ഫിഷിന്റെ കടിയേറ്റ് പതിനേഴുകാരൻ മരിച്ചു. ഓസ്‌ട്രേലിയയിലെ ബമാഗയിലാണ് സംഭവം. ഓസ്‌ട്രേലിയയിലെ കേപ് യോർക്കിലുള്ള ഉൾപ്രദേശമാണ് ബമാഗ. വേനൽക്കാലത്ത് ധാരാളം പേർ ഇവിടെ സന്ദർശനത്തിനെത്താറുണ്ട്. ഇത്തരത്തിൽ ബമാഗ സന്ദർശിക്കാനെത്തിയ പതിനേഴുകാരനാണ് ജെല്ലി ഫിഷിന്റെ കടിയേറ്റ് മരിച്ചത്.
നീന്താനായി കടലിലേക്കിറങ്ങിയപ്പോഴാണ് പതിനേഴുകാരനെ ജെല്ലി ഫിഷ് കടിച്ചത്. ബോക്‌സ് ജെല്ലി ഫിഷുകൾ ഉള്ള സ്ഥലമായതിനാൽ ഇവിടെ നീന്താനിറങ്ങുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ശരീരം മുഴുവൻ സംരക്ഷിക്കുന്ന തരത്തിലുള്ള സിം സ്യൂട്ടുകൾ അണിഞ്ഞ് മാത്രമെ ഇവിടെ നീന്താൻ ഇറങ്ങാവൂ. സുരക്ഷാ സംവിധാനങ്ങൾ പാലിച്ചിട്ടും വിദ്യാർത്ഥിക്ക് ജെല്ലി ഫിഷിന്റെ കടിയേറ്റതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
ജെല്ലി ഫിഷിന്റെ കടിയേറ്റാൽ ആദ്യം അസഹ്യമായ വേദന അനുഭവപ്പെടും. പിന്നീട് ഹൃദയം, നാഡീവ്യവസ്ഥ, ചർമ്മകോശങ്ങൾ എന്നിവയിലെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ വിഷം ബാധിക്കും. ഹൃദയസ്തംഭനം വരാനുള്ള സാധ്യതയുമുണ്ട്.
Post a Comment