ബംഗാളിൽ 200 സീറ്റിൽ ബിജെപി വിജയിക്കും; അസമിൽ തുടർഭരണം ഉറപ്പ് : അമിത് ഷാ



ന്യൂഡൽഹി : പശ്ചിമ ബംഗാളിലെയും അസമിലെയും വോട്ടർമാരോട് നന്ദിയറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇരു സംസ്ഥാനങ്ങളിലെയും പോളിംഗ് ശതമാനം വർദ്ധിച്ചിരിക്കുന്നത് ജനങ്ങളുടെ ആവേശമാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അസമിൽ 40 ൽ 37 സീറ്റിലും ബിജെപി വിജയക്കൊടി പാറിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെയും അസമിലെയും ആദ്യഘട്ട പോളിംഗ് കഴിഞ്ഞ ദിവസം നടന്നു. പശ്ചിമ ബംഗാളിലെ പോളിംഗ് ശതമാനത്തിൽ വൻ വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. ഇത് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ സൂചനയാണ്. ഇരു സംസ്ഥാനങ്ങളിലെ ജനങ്ങളോടും നന്ദിയറിയിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് സമയത്ത് ശക്തമായ കലാപമാണ് നടക്കാറുള്ളത്. എന്നാൽ ഈ വർഷം ഇവിടെ ഒരു പ്രശ്‌നവും നടന്നില്ല. പോളിംഗ് ബൂത്തുകളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി തെരഞ്ഞെടുപ്പ് സമാധാനപരമായ രീതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോടും അമിത് ഷാ നന്ദിയറിയിച്ചു. ബംഗാളിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളിൽ 26 സീറ്റിലും ബിജെപി വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Post a Comment

Previous Post Next Post