
അബുജ: .
അമേരിക്കൻ ഐക്യനാടുകളിലടക്കം ആവശ്യക്കാരേറെയുള്ള ബ്ലൂ മാർലിൻ മത്സ്യത്തെ പിടികൂടി നൈജീരിയ സ്വദേശി. 2.6 ദശലക്ഷം ഡോളർ വിലമതിക്കുന്ന ബ്ലൂ മാർലിൻ മത്സ്യമാണ് നൈജീരിയക്കാരന്റെ വലയിൽക്കുടുങ്ങിയത്. എന്നാൽ ഇത്രയധികം വില വരുന്ന മത്സ്യത്തെ വിൽക്കുന്നതിന് പകരം പ്രദേശവാസികളെല്ലാവരും കൂടി പാകം ചെയ്ത് കഴിക്കുകയാണ് ഉണ്ടായത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ബ്ലൂമാർലിൻ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്. റിവർസ് സ്‌റ്റേറ്റ് ഓഫ് നൈജീരിയയിലെ അന്റോണി ലോക്കൽ ഗവൺമെന്റ് ഏരിയയിൽ വച്ചാണ് മത്സ്യത്തെ പിടികൂടിയത്. പത്തോളം പേർ ചേർന്നാണ് ബ്ലൂ മാർലിനെ കരയ്‌ക്കെത്തിച്ചത്. എട്ട് അടിയോളം നീളമുണ്ട് ഇവയ്ക്ക്. അതേസമയം ബ്ല്യൂ മാർലിനിൽ മെർക്കുറിയുടെ അളവ് കൂടുതലയതിനാൽ ഇത് ഭക്ഷിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മെർക്കുറിയുടെ അളവ് കൂടുതലായതിനാലാണ് വിപണിയിൽ മത്സ്യത്തിന് ഇത്രയധികം വിലയും വരുന്നത്.
തങ്ങളുടെ വലയിൽ കുടുങ്ങിയത് ബ്ല്യൂ മാർലിനാണെന്ന് ആദ്യം ആർക്കും മനസിലായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബ്ലൂ മാർലിനാണിതെന്നും ഇത്രയധികം വിലയുള്ള മത്സ്യമാണ് തങ്ങളുടെ വലയിൽ കുടുങ്ങിയതെന്നും കണ്ടെത്തിയത്. വിദേശരാജ്യങ്ങളിൽ അടക്കം നിരവധി പേർ ബ്ലൂ മാർലിനായി വൻ തുക ചെലവഴിക്കാറുണ്ട്.
Post a Comment