കടം വാങ്ങിയ 50 രൂപ തിരിച്ചുനൽകിയില്ല; സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്; അറസ്റ്റ്


ആഗ്ര: 

കടംവാങ്ങിയ 50 രൂപ ചോദിച്ചിട്ടും തിരികെ നൽകാതിരുന്നതോടെ സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദാണ്(40) സുഹൃത്തായ വിജയ്പാലിനെ(30) കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽപോയ ബ്രഹ്മാനന്ദിനെ കഴിഞ്ഞദിവസമാണ് പോലീസ് പിടികൂടിയത്.


ഫെബ്രുവരി 22നായിരുന്നു ദാരുണമായ സംഭവം. ഇരുവരും നിർമ്മാണ തൊഴിലാളികളായിരുന്നു. അയൽക്കാരും സുഹൃത്തുക്കളുമായിരുന്ന ഇരുവരും സംഭവ ദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് നേരത്തെ കടം വാങ്ങിയ 50 രൂപ വിജയ്പാൽ തിരികെ നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.


തർക്കത്തിനൊടുവിൽ ബ്രഹ്മാനന്ദ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിജയ്പാൽ മരിച്ചെന്ന് ഉറപ്പായതോടെ പ്രതി ഒളിവിൽപോയി.

പിന്നീട് പ്രതാപുര ക്രോസിങ്ങിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അതേസമയം, കൊലപാതകത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Read also വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ  കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ  ആപ്പ്  Download ചെയ്യൂ Click here👉🖱️

Post a Comment

Previous Post Next Post