ബിജെപി അധികാരത്തില്‍ എത്തിയാല്‍ 60 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍; 50 രൂപയ്ക്ക് സുരേന്ദ്രന്റെ പെട്രോള്‍ ലഭിക്കുമ്പോള്‍ എന്തിന് അറുപത് നല്‍കണമെന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: 
കേരളത്തില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ പെട്രോള്‍ 60 രൂപയ്ക്ക് നല്‍കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തും. അങ്ങനെയെങ്കില്‍ 60 രൂപയ്ക്ക് അടുത്ത് വിലയ്ക്ക് പെട്രോള്‍ വില്‍ക്കാനാകും എന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്.


ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന് വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം എന്നും കുമ്മനം പറഞ്ഞു. അതേസമയം കുമ്മനത്തിന്റെ പരാമര്‍ശത്തിന് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.


കെ സുരേന്ദ്രന്റെ 50 രൂപ പെട്രോള്‍ ലഭിക്കുമ്പോള്‍ കുമ്മനത്തിന്റെ 60 രൂപ പെട്രോള്‍ ഞങ്ങള്‍ക്ക് വേണ്ട എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിജെപി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 50 രൂപയ്ക്ക് നല്‍കുമെന്ന് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

Snews





Post a Comment

أحدث أقدم