എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : എസ്എഫ്ഐ നേതാവ് അറസ്റ്റിൽ 8


അഗർത്തല : 

എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എസ്എഫ്ഐ നേതാവ് ഷമീം അഹമ്മദിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ത്രിപുരയിലെ ഉദയ്പൂരിലെ മഹാറാണി പ്രദേശത്താണ് സംഭവം.

കുട്ടിയെ പാർക്കിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി അലറി വിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി , കുട്ടിയെ രക്ഷിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഷമീം ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ,പോലീസും ചേർന്ന് ഇയാളെ പിടികൂടി

പോക്‌സോ നിയമത്തിലെ 354, 506, സെക്ഷൻ 8 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് ഷമീമിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷമീമിനെ ഏപ്രിൽ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Post a Comment

Previous Post Next Post