കൊച്ചി |തൃപ്പുണിത്തുറയില്‍ കഴിഞ്ഞ തവണ ബി ജെ പിക്ക് വോട്ട് ചെയ്തവര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബുവിന്റെ പ്രസ്താവന വിവാദത്തില്‍. ബി ജെ പിയുമായി തിരഞ്ഞെടുപ്പിലുണ്ടാക്കിയ വോട്ട് കച്ചവടം സ്ഥാനാര്‍ഥി തന്നെ സമ്മതിച്ചതായി സി പി എം ആരോപിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും ബി ജെ പി- കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടെന്ന സി പി എം ആരോപണം ബലപ്പെടുത്തുന്നതായി ബാബുവിന്റെ വെളിപ്പെടുത്തല്‍.
സി പി എമ്മിലെ യുവനേതാവ് എം സ്വരാജുമായി കടുത്ത മത്സരമാണ് ബാബു തൃപ്പുണിത്തുറയില്‍ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് സി പി എമ്മിനെ തോല്‍പ്പിക്കാന്‍ ബി ജെ പിക്കാര്‍ തനിക്ക് വോട്ട് ചെയയ്ുമെന്ന ബാബുവിന്റെ വെളിപ്പെടുത്തല്‍.
ബി ജെ പിക്ക് വോട്ട് ചെയ്താല്‍ അത് പരോക്ഷമായി സി പി എമ്മിനെസഹായിക്കലാകുമെന്ന് നിരവധി ബി ജെ പി പ്രവര്‍ത്തകര്‍ തന്നെ വിളിച്ചറിയിച്ചെന്നായിരുന്നു ബാബുവിന്റെ പ്രസ്താവന. കഴിഞ്ഞ തവണ ബി ജെ പിക്ക് വോട്ടുചെയ്തവര്‍ ഇക്കുറി തന്നെ സഹായിക്കുമെന്നും ബാബു പറഞ്ഞു. തൃപ്പൂണിത്തുറയില്‍ എല്‍ ഡി എഫ്-എന്‍ ഡി എ മത്സരമാണെന്നും കോണ്‍ഗ്രസ് ചിത്രത്തിലില്ലെന്നുമുള്ള ബി ജെ പി സ്ഥാനാര്‍ഥി കെ എസ് രാധാകൃഷ്ണ!!െന്റ പ്രസ്താവനക്കുള്ള മറുപടിയിലാണ് ബാബുവിന്റെ വിവാദ പ്രതികരണം
إرسال تعليق