കോഴിക്കോട് | കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ ബി ജെ പി മുഖപത്രം ജന്മഭൂമിയുടെ ഫോട്ടോഗ്രാഫറെ പാർട്ടി പ്രവർത്തകർ തന്നെ മർദിച്ചു. ഫോട്ടോഗ്രാഫർ ദിനേശ് കുമാറിനാണ് മുഖത്തടിയേറ്റത്. മുഖത്ത് പരിക്കേറ്റ ദിനേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കക്കോടിയിലാണ് സംഭവം. കക്കോടി പൊക്കിരാത്ത് ബിൽഡിംഗിന് മുന്നിലെത്തിയതോടെ പ്രകടനത്തിലുള്ളയാൾ ദിനേശനോട് തട്ടിക്കയറുകയും മുഖത്ത് അടിക്കുകയും ചെയ്തു.
ഇതേതുടർന്ന് മറ്റുള്ളവരും അടിക്കാൻ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവർത്തകർ തടയുകയായിരുന്നു.
إرسال تعليق