അനധികൃത കോഴി കച്ചവടത്തിനെതിരെ നഗരസഭ നടപടിയെടുത്തില്ല. ദുർഗന്ധം ശ്വസിച്ച് വീട്ടമ്മ അത്യാസന്ന നിലയിൽ case

കാസർകോട്: 
അണങ്കൂർ ടിവി സ്റ്റേഷൻ റോഡിൽ താമസിക്കുന്ന റസീന എന്ന സ്ത്രീ കഴിഞ്ഞ ഒന്നര വർഷത്തോളമായി തന്റെ വീടിന് സമീപം യാതൊരു വിധ മലീനീകരണ നിയന്ത്രണങ്ങളുമില്ലാതെ നടത്തപ്പെടുന്ന കോഴിക്കടയിൽ നിന്നും വമിക്കുന്ന ദുർഗന്ധം ശ്വസിച്ച് മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് വിധേയമായ കാര്യം, നഗരസഭ ആരോഗ്യ വിഭാഗത്തിലും, ജില്ലാ സംസ്ഥാന, മലീനീകരണ ബോർഡിനും മുഖ്യമന്ത്രിക്കും നിവേദനം നൽകുകയും, മുഖ്യമന്ത്രിയുടെയും, സംസ്ഥാന മലീനികരണ ബോർഡിൽ നിന്നും, എത്രയും പെട്ടെന്ന് നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് നോട്ടീസ് നൽകിയിട്ടും, ഒരു കുടുംബത്തിന്റെ ജീവിക്കാനുള്ള അവകാശം വകവെച്ച് കൊടുക്കാൻ ശ്രമിക്കാതെയും, ഏറ്റവും കുറഞ്ഞത് അതിരൂക്ഷമായ ദുർഗന്ധം ഒഴിവാക്കാനാവശ്യമായ രീതിയിൽ മതിൽ കെട്ടി സുരക്ഷിതത്വം നൽകാൻ പോലും ശ്രമിച്ചില്ല എന്നത് പ്രദേശവാസികളിൽ ഏറെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ പത്ത് ദിവസത്തോളമായി കഠിനമായ ശ്വാസാകോശ രോഗത്തിന് അടിമയായി സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് വീട്ടമ്മ. നഗരസഭാ ചെയർമാന് നേരിട്ട് പരാതി നൽകിയെങ്കിലും, രാഷ്ടീയ ഇടപെടൽ ഉള്ളതിനാൽ അദ്ദേഹം വിഷയത്തിൽ ഇടപ്പെടുന്നില്ലെന്നാണ് രോഗിയായ സ്ത്രീയുടെ ഭർത്താവ് മുഹമ്മദ് ഏറെ വൈകാരികമായി നവ മാധ്യമത്തിൽ നൽകിയ ശബ്ദസന്ദേശത്തിൽ പറയുന്നത്.

Post a Comment

Previous Post Next Post