സിബിഎസ്ഇ, പൊതുപരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് ബാലാവകാശ കമ്മീഷൻ


തിരുവനന്തപുരം: 

സംസ്ഥാനത്ത് സിബിഎസ്ഇ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സിബിഎസ്ഇ നിർദേശങ്ങൾക്ക് വിരുദ്ധമായി നിരവധി സ്‌കൂളുകൾ കുട്ടികളെ വിളിച്ചുവരുത്തി പരീക്ഷകൾ നടത്തിയെന്ന് രക്ഷകർത്താക്കൾ പരാതി നൽകിയതിനെത്തുടർന്നാണ് കമ്മീഷൻ ഇടപെട്ടത്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ നടത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നത്.

..

എറണാകുളം ജില്ലയിലെ നിരവധി സ്‌കൂളുകളിൽ ഒമ്പത്, പതിനൊന്ന്, ക്ലാസുകളിലെ കുട്ടികളെ വിളിച്ചുവരുത്തി പരീക്ഷ നടത്തിയെന്നാണ് രക്ഷകർത്താക്കൾ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കമ്മീഷൻ ചെയർമാൻ കെ വി മനോജ്കുമാർ, അംഗങ്ങളായ കെ നസീർ, ബി ബബിത എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read also SSLC പരീക്ഷക്ക് എളുപ്പത്തിൽ പഠിക്കാൻ ഈ short Note ആപ്പ് ഡൗൺലോഡ്സിസിചെയ്യുക  Click ➡️🖱️


ഒമ്പതാം ക്ലാസിൽ പൊതുപരീക്ഷ ഇല്ലാത്ത സാഹചര്യത്തിൽ, കൊറോണ വ്യാപനം അവഗണിച്ച് കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിച്ചത് സിബിഎസ്ഇയുടെ നിബന്ധനകൾക്ക് നിരക്കാത്ത നടപടിയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അതിനാൽ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ ഓഫ്‌ലൈനിൽ നടത്താൻ സ്‌കൂളുകളെ അനുവദിക്കാനാവില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സിബിഎസ്ഇ പ്രാദേശിക ഓഫീസർ സർക്കുലർ പുറപ്പെടുവിക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.


Post a Comment

Previous Post Next Post