"കേരളത്തില്‍ കോണ്ഗ്രസ്-ബിജെപി-മുസ്ലിം ലീഗ് അവിശുദ്ധ കൂട്ടുകെട്ട് നടന്നു: ബിജെപി നേട്ടംകൊയ്തു'; വോട്ടുകച്ചവടം ശരിവെച്ച് രാജഗോപാല്‍


കൊച്ചി 

കേരളത്തിലെ കോണ്ഗ്രസ്-ബിജെപി-മുസ്ലിം ലീഗ് അവിശുദ്ധ കൂട്ടുകെട്ട് ശരിവെച്ച് ബിജെപി നേതാവ് ഒ രാജഗോപാല് എംഎല്എ. സംസ്ഥാനത്ത് കോലീബി സഖ്യമുണ്ടായിട്ടുണ്ടെന്നും അത് ബിജെപിക്ക് നേട്ടമായിട്ടുണ്ടെന്നും രാജഗോപാല് വെളിപ്പെടുത്തി. വടക്കന് കേരളത്തിലായിരുന്നു ഈ സഖ്യം കൂടുതല് ഉണ്ടായത്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകള് കൂടാന് കോലീബി സഖ്യം കാരണമായി. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും രാജഗോപാല് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില് വെളിപ്പെടുത്തി.

പ്രായോഗിക രാഷട്രീയത്തില് അഡ്ജസ്റ്റ്മെന്റ് വേണ്ടിവരുമെന്ന് രാജഗോപാല് പറഞ്ഞു. അത്തരം അഡ്ജസ്റ്റ്മെന്റ് നേതൃതലത്തില് അറിഞ്ഞാല് മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല. എല്ഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമെന്നും രാജഗോപാല് അഭിമുഖത്തില് പറയുന്നു.





Post a Comment

Previous Post Next Post