
ലക്‌നൗ : ശതാബ്ദി എക്പ്രസിൽ വൻ തീപിടുത്തം. ആളപായമില്ല. ന്യൂഡൽഹിയിൽ നിന്നും ലക്‌നൗവിലേയ്ക്ക് പോകുന്ന ട്രെയിനിൽ ഗാസിയാബാദ് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ ജനറേറ്റർ കാറിൽ തീ പടർന്നു പിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ട്രെയിനിന്റെ ജനറേറ്ററും ലഗേജും കൊണ്ടുപോകുന്ന അവസാന ബോഗിയിലാണ് തീപിടുത്തമുണ്ടായത്. ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
തീപിടുത്തമുണ്ടായ കോച്ച് ട്രെയിനിൽ നിന്നും വേർപ്പെടുത്തിയ ശേഷമാണ് തീ അണയക്കാൻ ആരംഭിച്ചത്. കോച്ചിന്റെ വാതിൽ പൊളിച്ചാണ് ഉള്ളിലുള്ള തീ അണച്ചത്. അപകടത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് 8.20 ഓടെ ട്രെയിൻ റെയിൽവെ സ്‌റ്റേഷനിൽ നിന്നും പുറപ്പെട്ടു.
Post a Comment