മലപ്പുറം | തവനൂരിലെ സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തവനൂരിൽ റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്പിൽ. യു ഡി എഫ് സ്വതന്ത്രനായാണ് ഫിറോസ് ഇവിടെ മത്സരിക്കുന്നത്. സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് ലഭിച്ച മണ്ഡലമാണ് തവനൂർ.
എടപ്പാൾ വട്ടംകുളത്തു നിന്നാരംഭിച്ച യാത്രയിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ അണിചേർന്നു. ഫിറോസിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.
തവനൂരിൽ സിറ്റിംഗ് എം എൽ എ. കെ ടി ജലീലിനെ വീഴ്ത്താൻ പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്നതിനാലാണ് ഫിറോസിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
Post a Comment