കോഴിക്കോട് | അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അഴീക്കോട് മണ്ഡലം യു ഡി എഫ് സ്ഥാനാർഥിയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിക്കെതിരെ കേസെടുക്കാൻ പ്രത്യേക അനുമതി വേണ്ടെന്ന് കോടതി. വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്‌ജ് ടി മധുസൂദനൻ നിരീക്ഷിച്ചു.
പരാതിക്കാരനായ അഡ്വ. എം ആർ ഹരീഷ് നൽകിയ ഹരജിയിൽ കോടതി നിർദേശ പ്രകാരം വിജിലൻസ് പ്രത്യേക യൂനിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഹരജി കൂടുതൽ പരിശോധനക്കായി 30ന് വീണ്ടും പരിഗണിക്കും.
Post a Comment