തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി കെട്ടുന്നതിനിടെ ഷോക്കേറ്റു; എംഎസ്എഫ് നേതാവിന് ദാരുണമരണം

മട്ടന്നൂർ: തെരഞ്ഞെടുപ്പ് ചൂടുപിടിക്കുനന്തിനിടെ കണ്ണീരായി യുഡിഎഫ് പ്രവർത്തകന്റെ മരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവർത്തകനും എംഎസ്എഫ് നേതാവുമായ വിദ്യാർത്ഥി മരിച്ചു. എംഎസ്എഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ട്രഷറർ ചാവശ്ശേരി യുപി ഹൗസിൽ മുഹമ്മദ് സിനാൻ (22) ആണ് മരിച്ചത്.


കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടി കെട്ടുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.

അതീവ ദുഃഖത്തോടെ,നികത്താനാകാത്ത വേദനയോടെ…

UDF ഇലെക്ഷൻ പ്രചരണത്തിന്റെ ഭാഗമായി പതാക കെട്ടുന്നതിനിടെ ഷോക്കേറ്റ്‌ യൂത്ത്…

Posted by Sunny Joseph on Saturday, March 27, 2021

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ച സിനാന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ച അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

സിനാന്റെ പിതാവ് ബഷീർ ആണ്. മാതാവ്: സൗറ. സഹോദരങ്ങൾ: സഹ്ഫറ, ഷിറാസ്, ഷഹ്‌സാദ്, ഇർഫാൻ.


Post a Comment

Previous Post Next Post