മലപ്പുറത്ത് 14 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി : യുവാവ് അറസ്റ്റിൽ

മലപ്പുറം : മലപ്പുറം തേഞ്ഞിപ്പാലത്ത് രഹസ്യമായി കടത്താൻ ശ്രമിച്ച കുഴൽപ്പണം പിടികൂടി. 14 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. വേങ്ങര സ്വദേശി പുല്ലമ്പലം റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പണം പിടിച്ചെടുത്തത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പാതയിൽ ഇടിമുഴിക്കൽ ഭാഗത്ത് പരിശോധന നടത്തിയത്. ബൈക്കിന്റെ പെട്രോൾ ടാങ്കിലെ രഹസ്യ അറയിലാക്കി പണം കടത്താനായിരുന്നു ശ്രമം. 14,18,500 രൂപയാണ് പോലീസ് ഇയാളിൽ നിന്നും പിടിച്ചെടുത്ത്.

കോഴിക്കോട് നിന്നാണ് പണം കൊണ്ടുവന്നത്. ഗൾഫിലെ ഒരാൾക്ക് വേണ്ടി പണം വേങ്ങരയിലെത്തിക്കാനായിരുന്നു നീക്കമെന്ന് പ്രതി മൊഴി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post