നാല് ലക്ഷത്തിലധികം വരുന്ന ഇരട്ട വോട്ടര്‍മാരുടെ പട്ടിക ഇന്ന് പുറത്തുവിടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം | ഇരട്ടവോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി ഒമ്പത് മണിയോടെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com
എന്ന വെബ്‌സൈറ്റിലൂടെയാണ് പട്ടിക പുറത്തിടുക.

38000 ഇരട്ട വോട്ടുകളേ ഉള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഒരിക്കലും ശരിയല്ല. അവര്‍ വേണ്ട രീതിയില്‍ പരിശോധിച്ചിട്ടില്ല. ബി എല്‍ ഒമാരോടാണ് കമ്മീഷന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ബി എല്‍ ഒമാര്‍ക്ക് അവരുടെ ബൂത്തിലെ കാര്യം മാത്രമേ അറിയൂ.

4,34,000 വ്യാജ വോട്ടുകള്‍ താന്‍ കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ വ്യാജന്‍മാരുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഇത് പരിശോധിക്കാം. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലിസ്റ്റ് പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താം. കള്ളവോട്ട് ചെയ്യുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്ന് പറയുന്നത് മാത്രം തനിക്ക് മനസ്സിലായില്ല. കള്ളവോട്ടുള്ളവര്‍ ആരെങ്കിലും തുറന്ന് സമ്മതിക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Post a Comment

Previous Post Next Post