വോട്ടര്‍ പട്ടികയിലെ ക്രമക്കേടുല്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മാര്‍ച്ച് 20 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.നേരത്തെ, കാസര്‍ഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പരിശോധന നടത്തുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നു. കണ്ണൂര്‍, കൂത്തുപറമ്പ്, കല്‍പറ്റ, തവനൂര്‍, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂര്‍, ഉടുമ്പന്‍ചോല, വൈക്കം, അടൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ഉണ്ടെന്നാണ് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നത്.
കൂടുതല്‍ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. പ്രതിപക്ഷ നേതാവ് നല്‍കിയ കണക്ക് പ്രകാരം കൂടുതല്‍ ആവര്‍ത്തന വോട്ടുള്ളത് തവനൂരിലാണ്. 4395 വോട്ടുകളാണ് മണ്ഡലത്തില്‍ ആവര്‍ത്തന വോട്ടുള്ളത്.
Post a Comment