ന്യൂഡല്‍ഹി | കള്ളപ്പണക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. ആറാഴ്ച്ക്ക് ശേഷം ഹരര്‍ജി വീണ്ടും പരിഗണിക്കാമെന്ന് ഇ ഡിയാണ് ഹര്‍ജി നല്‍കിയത്. ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് വിടാന്‍ സാധിക്കില്ലെന്ന നിലപാട് കോടതി സ്വീകരിച്ചു. ഇ ഡിയുടെ വിശദീകരണം ആവശ്യപ്പെട്ട് എം ശിവശങ്കര്‍ക്ക് കോടതി നോട്ടിസ് അയച്ചു.
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ എസ് പി രാജു ഇ ഡിക്ക് വേണ്ടി ഹാജരായി. സ്വര്‍ണക്കടത്തിലും കള്ളപ്പണ കേസിലും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ഒരു കോടിയിലേറെ പണം പ്രതികള്‍ വെളുപ്പിച്ചെന്നും ഇ ഡി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
Post a Comment