തിരുവനന്തപുരം:
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യവാചകത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ. ഉറപ്പാണ് എൽഡിഎഫ് എന്ന പരസ്യ വാചകമാണ് എൽഡിഎഫ് പുറത്തിറക്കിയത്. എന്നാൽ ‘ഉറപ്പല്ല അറപ്പാണ് എൽഡിഎഫ്’ എന്ന പരിഹാസമാണ് ഉയരുന്നത്.
എൽഡിഎഫ് ടാഗ് ലൈൻ ഇറക്കിയതിന് പിന്നാലെ ട്രോളന്മാരും രംഗത്തെത്തി. വിടലാണ് എൽഡിഎഫ് എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന മറ്റൊരു പരിഹാസം. നോ മോർ എൽഡിഎഫ് എന്നെഴുതിയ പോസ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം ജാലിയൻ കണാരൻ എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് ചേർത്തത്. കോൺഗ്രസ് നേതാക്കളും ഇത്തരത്തിൽ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരസ്യവാചകം. ഇതും ഒരുപാട് പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിരുന്നു. സ്വർണ്ണകടത്തും, യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾക്ക് പിഎസ്സി പരീക്ഷയിൽ റാങ്ക് ലഭിച്ചതും, ശബരിമലയിൽ യുവതി പ്രവേശനത്തിന് കൂട്ടു നിന്നതും പ്രളയ ഫണ്ട് മുക്കിയതും സ്വർണക്കടത്ത് കേസുമൊക്കെ പരിഹാസത്തിനിരയായ സംഭവങ്ങളിൽ പ്രധാനമാണ്. ഓരോ വിവാദങ്ങൾ പുറത്തുവരുമ്പോഴും എൽഡിഎഫ് വന്നു എല്ലാം ശരിയായി എന്നാണ് സമൂഹമാദ്ധ്യമങ്ങൾ കളിയാക്കിക്കൊണ്ടിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വഴിവിട്ട അഴിമതികൾ ഒന്നൊന്നായി പുറത്തുവന്നപ്പോൾ ഈ പരസ്യവാചകത്തിനെതിരേയും ട്രോളുകളും പരിഹാസവും ഉയർന്നു. എൽഡിഎഫ് വരും എല്ലാം ശരിയാക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല എന്നായിരുന്നു ഉയർന്ന പരിഹാസം. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ എന്നാണ് ഉയർന്ന വിമർശനം.
Post a Comment