ശബരിമല വിഷയത്തില്‍ കേരളജനതയെ വഞ്ചിക്കുന്നു ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശവുമായി രമേശ് ചെന്നിത്തല



മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസ സമൂഹത്തെ മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. മുറിവില്‍ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ജനങ്ങളെ കബളിപ്പിക്കല്‍ പിണറായി വിജയന് ഇനിയും നിര്‍ത്താനായില്ല. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ധൈര്യമുണ്ടോ, പിണറായിക്ക് കഴിഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറയാന്‍?


Read Also: തിരഞ്ഞെടുപ്പ് പോസ്റ്റർ ഡിസൈനുകൾ ഇനി മൊബൈലിൽ സ്വന്തമായി ചെയ്യാം➡️ Install App

 പിണറായി വിജയന് അന്തസുണ്ടെങ്കില്‍ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടത്. നാട്ടിലെ ജനങ്ങളോട് സത്യം പറയണം. വനിതാമതില്‍ പിടിച്ചത് തെറ്റായിപ്പോയെന്ന് പറയണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Read also വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ  കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ  ആപ്പ്  Download ചെയ്യൂ Click here👉🖱️


Read Also: നിയമസഭ തിരഞ്ഞെടുപ്പ് പരാതികൾ നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE


Post a Comment

Previous Post Next Post