എൺപത്തൊൻപത് വോട്ടിന് നഷ്ടമായ മഞ്ചേശ്വരം മണ്ഡലത്തിൽ വീണ്ടും കെ സുരേന്ദ്രൻ മത്സരിക്കാനെത്തുമ്പോൾ എതിരാളിയായി ഇത്തവണയും കെ സുന്ദരയുണ്ട്. സുരേന്ദ്രന് തലനാരിഴക്ക് നഷ്ടമായ മത്സരത്തിൽ സുന്ദര നേടിയ
വോട്ട് നിർണ്ണായകമായിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സുന്ദരനേടിയ 467 വോട്ടുകൾ മഞ്ചേശ്വരത്ത് ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ നിർണായകമായിരുന്നു. ഐസ്ക്രീം ചിഹ്നത്തിൽ സുന്ദരം പിടിച്ച വോട്ടുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ കെ സുരേന്ദ്രന്റെ പരാജയത്തിലേക്ക് വഴിവെച്ചത്.പേരിലെയും ചിഹ്നത്തിലേയും സാദൃശ്യം സുരേന്ദ്രനെ ചതിച്ചുവെന്നാണ് വിലയിരുത്തൽ. ഒന്നര വർഷം മുമ്പ് നടന്ന മത്സരത്തിൽ മത്സരിക്കാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.
കഴിഞ്ഞതവണ കാര്യമായ പ്രചാരണത്തിനൊന്നും ഇറങ്ങാതെയാണ് ഇത്രയും വോട്ട് പിടിച്ചതെങ്കിൽ ഇത്തവണ നന്നായി പ്രചാരണം നടത്തി വോട്ടുപിടിക്കാനാണ് സുന്ദരയുടെ ശ്രമം.
Post a Comment