ഏറ്റുമുട്ടാനുറച്ച് സംസ്ഥാനം: ഇ ഡിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: 

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഫ്ബിക്കെതിരെ കേസെടുത്ത് അന്വേഷണ പരിധിയില്‍ സംസ്ഥാന സര്‍ക്കാറിനെ നിര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിരോധം തുടങ്ങി. കിഫ്ബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ ി) കേസെടുക്കാനാണ് നീക്കം. സി ഇ ഒയുടെ പരാതിയിലാണ് കേസെടുക്കുക. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാല്‍ നേരിടുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇ ഡിക്കെതിരെ കേസെടുക്കാന്‍ നീക്കം. പുതിയ സാഹചര്യത്തില്‍ നേരിട്ടള്ള ഒരു ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

കിഫ്ബിയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി ഇ ഒയോട് ഇ ഡി ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് മുഖേന ആവശ്യപ്പെട്ടിട്ടുണ്ടും ചോദ്യം ചെയ്യലിന് സി ഇ ഒ ഇന്ന് കൊച്ചിയിലെ ഓഫീസിലേക്ക് എത്തില്ല. ഇ ഡിയുടെ നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് കാട്ടി കിഫ്ബി ഉദ്യോഗസ്ഥര്‍ കത്തും അയച്ചിട്ടുണ്ട്.

ഇ ഡി ഉദ്യോഗസ്ഥര്‍ കിഫ്ബിയിലെ വനിതകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടു അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റമാണ് ഇ ി ഉദ്യോഗസ്ഥരില്‍നിന്നും ഉണ്ടായത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനിരയാകുന്നവര്‍ക്കു സംരക്ഷണം നല്‍കാന്‍ നാട്ടില്‍ നിയമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അധികാരം ദുര്‍വിനിയോഗം ചെയ്ത് ഭയപ്പെടുത്തി വരുതിയിലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ ഏജന്‍സികള്‍ കണ്ടിട്ടുണ്ടാകും. ആ പരിപ്പ് ഇവിടെ വേകില്ല. അത്തരം വിരട്ടു കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Post a Comment

Previous Post Next Post