ഓൺലൈൻ തട്ടിപ്പ്: 3,859 രൂപയ്ക്ക് റൈറ്റിംഗ് പാഡ് ഓർഡർ ചെയ്തു; കിട്ടിയത് ആറ് രൂപയുടെ കുപ്പിവെള്ളം

തൃശൂർ : ഓൺലൈൻ സൈറ്റ് വഴി റൈറ്റിംഗ് പാഡ് ഓർഡർ ചെയ്ത കുട്ടികൾക്ക് കിട്ടിയത് കുപ്പിവെള്ളം. 3859 രൂപയുടെ റൈറ്റിംഗ് പാഡ് ഓർഡർ ചെയ്ത കുട്ടികളാണ് കബളിപ്പിക്കപ്പെട്ടത്. തൃശൂർ കാട്ടകാമ്പാൽ കാഞ്ഞിരത്തിങ്കൽ സ്വദേശി കൊള്ളന്നൂർ ജോൺസന്റെ മകൻ ജോജനും തൊടുപുഴ തെക്കുംഭാഗം കിഴക്കാലയിൽ ലിൻസന്റെ മകൻ റിച്ചുവുമാണ് തട്ടിപ്പിന് ഇരയായത്. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കമ്യൂണിക്കേഷൻ കോളജിൽ അനിമേഷൻ വിദ്യാർഥികളാണ് ഇവർ

ഓൺലൈൻ സൈറ്റിൽ 7,000 രൂപയ്ക്ക് എന്ന് കാണിച്ച റൈറ്റിംഗ് പാഡ് അടുത്ത് ദിവസം 5000 രൂപയ്ക്കും അതിനടുത്ത ദിവസം 3,859 രൂപയ്ക്കും കണ്ടതോടെയാണ് കുട്ടികൾ ഓർഡർ നൽകിയത്. എന്നാൽ തിങ്കളാഴ്ച ഓർഡർ കൈപ്പറ്റിയ ശേഷമാണ് കബളിപ്പിക്കപ്പെട്ടുവെന്ന് ഇവർക്ക് മനസിലായത്.

തുടർന്ന് ബോക്‌സ് തിരികെ എടുക്കാൻ സന്ദേശമയച്ചു. എന്നാൽ തിരികെയെടുക്കാൻ ഇതുവരെ ആളെത്തിയിട്ടില്ലെന്നാണ് കുട്ടികൾ പറയുന്നത്. 11ന് അകം ഓർഡർ ചെയ്ത റൈറ്റിംഗ് പാഡ് എത്തിച്ചു നൽകാമെന്നാണ് ഷോപ്പിങ് സൈറ്റുകാർ അറിയിച്ചിരിക്കുന്നതെന്നും പറയുന്നു.


Snews




Post a Comment

Previous Post Next Post