ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് സന്ദേശം; വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി bjp adhar



രാജ്യത്തെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകളില്‍ മാത്രം വ്യാപകമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സന്ദേശങ്ങള്‍ എത്തുന്നുവെന്ന പരാതിയില്‍ യുഐഡിഎഐയുടെ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. പുതുച്ചേരിയിലെ ബിജെപി ഘടകത്തിനെതിരെയുള്ള ആരോപണം 

യുഐഡിഎഐ അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയും, ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തിയും അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

തികച്ചും വിശ്വാസയോഗ്യമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ യുഐഡിഎഐക്ക് മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയുകയുള്ളുവെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. 

രാജ്യവ്യാപകമായി ബിജെപി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി ശേഖരിച്ച നമ്പറുകളാണെന്ന ബിജെപിയുടെ വാദം കോടതി തള്ളി. പരാതിയുമായി ഡിവൈഎഫ്‌ഐയുടെ പുതുച്ചേരി ഘടകം അധ്യക്ഷന്‍ എ ആനന്ദാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post