കോഴിക്കോട് | സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍. കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍പുഴ പ്രദേശത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ് പോസ്റ്ററുകള്‍.
ഇടത്, വലത്, ബിജെപി മുന്നണികളുടെ വികസനനയം സാമ്രാജ്യത്വ കുത്തകകള്‍ക്ക് കൂട്ടിക്കൊടുക്കുന്ന രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ലെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. നാടിനെ കൊള്ളയടിക്കുന്ന മൂലധന ശക്തികള്‍ക്കെതിരെ പൊരുതുന്ന ജനങ്ങളെ കൊന്നു തിന്നുന്ന നരഭോജികളെ നേരിടാന്‍ തിരഞ്ഞെടുപ്പുകളല്ല ജനകീയ യുദ്ധമാണ് വേണ്ടതെന്നും പോസ്റ്ററിലുണ്ട്.
Post a Comment