മയ്യിൽ > ഇരട്ട സഹോദരങ്ങളെ കള്ള വോട്ടര്മാരായി ചിത്രീകരിച്ചതിന് രമേശ് ചെന്നിത്തലക്കെതിരെ മയ്യിൽ പൊലീസിൽ പരാതി. കുറ്റ്യാട്ടൂർ വാരച്ചാലിലെ വി വി ജിഷ്ണു, വി വി ജിതിൻ, ഇവരുടെ സഹോദരങ്ങളായ കയരളത്തെ സി ശ്രേയ, സി സ്നേഹ എന്നീ ഇരട്ട സഹോദരങ്ങളുടെ വോട്ട് ഇരട്ട വോട്ടാണെന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും കള്ള വോട്ടായി പ്രഖ്യാപിച്ചു എന്നും ആരോപിച്ചാണ് പോലീസിൽ പരാതി നൽകിയത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 178 നമ്പർ ബൂത്തിലെയും 139 നമ്പർ ബൂത്തിലെയും അടുത്തടുത്ത ക്രമ നമ്പറിലുള്ള വോട്ടര്മാരാണ് ഇവർ.
എന്നാൽ മുഖ സാദൃശ്യം ഒരുപോലെ ആയതിനാലാണ് ഇവരെ കള്ള വോട്ടുകൾ ആണെന്ന് കോണ്ഗ്രസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ തങ്ങളെയും കുടുംബത്തെയും സാമൂഹ്യമായി അപമാനിക്കുകയും വസ്തുത വിരുദ്ധമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയും സോഷ്യൽ മീഡിയവഴി വിദ്വേഷ പ്രചരണം നടത്തിയതിൽ നടപടി സ്വീകരിക്കണമെന്നുമാണ് വി വി ജിതിൻ മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
Post a Comment