ബദിയടുക്ക :
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബദിയടുക്കയുടെ സാമൂഹിക മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ ഓക്സിജൻ ബദിയടുക്ക കൂട്ടായ്മയുടെ ഒരു മാസത്തെ പരിസ്ഥിതി സംരക്ഷണ കാമ്പയിന് ബദിയടുക്കയിൽ തുടക്കമായി. വിത്ത് ശേഖരണം, 'സീഡ് ബോംബ്' വിതക്കലും വിതരണവും, കർഷകനൊപ്പം സൗഹൃദ സംഭാഷണം, നഗര സൗന്ദര്യ വത്കരണം; അഭിപ്രായ സമന്വയം, 1000 മരത്തൈകൾ നട്ട് പിടിപ്പിക്കൽ, ബദിയടുക്ക ഭാഗത്തെ കർഷകർക്ക് ആദരം, 'ഗ്രാമങ്ങൾക്കൊപ്പം നഗരങ്ങളും പൂക്കുന്നു' തുടങ്ങി വൈവിധ്യമാർന്ന 10 ഇന പരിപാടികൾ നടക്കും, ജൂൺ 25 ന് സമാപിക്കും.
Read also:1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) ഫ്രീയായി ഡൗൺലോഡ് ചെയ്യാം👉 CLICK HERE
പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന ലളിതമായ ചടങ്ങിൽ ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ് ഓക്സി ഗാർഡൻ ടീം ക്യാപ്റ്റനായ അമീർ പാറക്കാറിന് തൈകൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ബി. എ സാബിത് സ്വാഗതം ആശംസിച്ചു, ഹമീദ് കെടെഞ്ചി, സകീർ ബദിയടുക്ക, മാത്യു ബദിയടുക്ക, ചന്ദ്രൻ പൊയ്യക്കണ്ടം, സാദിക്ക് പെരഡാല, മിഥുൻ ചർളടുക്ക, സനാദ് ബദിയടുക്ക തുടങ്ങിയവർ സംബന്ധിച്ചു, ശഹാദുദ്ധീൻ മാസ്റ്റർ വിഷയാവതരണവും അമീർ പാറക്കാർ നന്ദിയും പറഞ്ഞു.
Read Also: ഇന്നത്തെ മറ്റു ടെക്‌നോളജി, ജോബ് വാർത്തകൾ അറിയാൻ ➡️CLICK HERE
Post a Comment