✍🏼നിസാമുദ്ദീൻ അബ്ദുല്ല എർമാളം
ലക്ഷദ്വീപ്, ഐശ്വര്യവും സന്തോഷവും കളിയാടിയിരുന്ന നാളുകൾ, എന്നും ശാന്തിയോടെ ജീവിച്ചു പോന്നിരുന്ന ദേശം, എല്ലാം അസ്തമിക്കുകയാണ്, അശാന്തതയുടെ നിഴൽ ദ്വീപിനെ മൂടുകയാണ്. 2020 ഡിസംബർ അഞ്ചിന് പരക്കാൻ തുടങ്ങിയ ഇരുൾ പൂർണതയിലേക്ക് നീങ്ങുകയാണ്.
ഭരണകൂടത്തിന്റെ കിരാത നയങ്ങൾ നടപ്പിലാക്കി ലക്ഷദ്വീപ് സമൂഹത്തെ അവരല്ലാതാക്കി മാറ്റുകയാണ് അഡ്മിനിസ്ട്രേറ്റർ. ദ്വീപുകാരന്റെ അന്നത്തിലും ജീവിതസ്വാതന്ത്ര്യത്തിലും കയ്യിടാൻ തുടങ്ങി.
Read also:1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) ഫ്രീയായി ഡൗൺലോഡ് ചെയ്യാം👉 CLICK HERE
ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കുക, കരാർ ജീവനക്കാരെ പിരിച്ചു വിടുക, പ്രമുഖ വകുപ്പുകളുടെയെല്ലിം ചുമതല ഏറ്റെടുക്കുക, മദ്യവിരുദ്ധ മേഖലയായ ദ്വീപിൽ ടൂറിസം വികസനത്തിനെന്ന പേരിൽ മദ്യം അനുവദിക്കുക, ഗോവധ നിരോധനം ഏർപ്പെടുത്തി, സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ മെനുവിൽ നിന്നും ബീഫ് ഒഴിവാക്കി, കുറ്റകൃത്യനിരക്ക് ഏറ്റവും കുറവുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് ഏർപ്പെടുത്തി, രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി, എന്നിങ്ങനെയുള്ള ദ്വീപുകാരന് സ്വൈര്യമില്ലാത്ത ജീവിതം മാത്രം സമ്മാനിക്കുന്ന നടപടികളാണ് 2020 ഡിസംബർ അഞ്ചിന് പ്രഫുൽ ഖോഡ പട്ടേൽ അധികാരത്തിലേറിയത് മുതൽ അവിടെ നടപ്പാക്കിയത്. മാത്രമല്ല, ആദ്യ കേവിഡ് തരംഗത്തിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ദ്വീപിൽ കൊവിഡ് വ്യാപനത്തിനിടവരുത്തിയതും ഇയാളുടെ നയങ്ങൾ തന്നെയാണ്.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദ്വീപിൽ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുകയാണ് പ്രഫുൽ പട്ടേൽ. മോദി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് അജണ്ടകളുടെ അവതാരകനായാണ് പ്രഫുൽ പട്ടേൽ ദ്വീപിലെത്തുന്നത്.
വിരമിച്ച ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം അഡ്മിനിസ്ട്രേറ്ററായിരുന്ന ദ്വീപിൽ ചട്ടങ്ങൾക്കതീതമായാണ് തികഞ്ഞ മോദിഭക്തനും ഗുജറാത്ത്കാരനുമായ പ്രഫുൽ പട്ടേലിനെ നിയമിച്ചത്. ഗുജറാത്തിലെ മോദി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ആയിരുന്നു അദ്ദേഹം.
ഇതിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നവരുടെയും വിമർശിക്കുന്നവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കുകയും, പുറത്തിറങ്ങി പ്രതിഷേധിച്ചാൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മുഖമാണ് ഇവിടെ അനാവൃതമാകുന്നത്.
ഇത്തരം ചെയ്തികൾക്കെതിരെ മൗനം പാലിക്കുമ്പോഴാണ് ഫാസിസം വേരുറപ്പിക്കുന്നത്. അതുകൊണ്ട് നമ്മളാരും...നമ്മളാരും മൗനം പാലിച്ചുകൂടാ...
#save lakshadweep
Read Also: ഇന്നത്തെ മറ്റു ടെക്‌നോളജി, ജോബ് വാർത്തകൾ അറിയാൻ ➡️CLICK HERE
Post a Comment