വാട്ട്‌സാപ്പ് അടക്കം എല്ലാം സര്‍ക്കാര്‍ നിരീക്ഷിക്കുമോ?, ഫോണ്‍വിളി റെക്കോര്‍ഡ് ചെയ്യുമോ?

 



വാട്ട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയവും കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹിക മാധ്യമ, ഡിജിറ്റല്‍ മാധ്യമ പെരുമാറ്റച്ചട്ടങ്ങളും ചര്‍ച്ചയായ പശ്ചാത്തലത്തില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമുണ്ട്. നാളെ മുതല്‍ എല്ലാ ഫോണ്‍കോളുകളും സര്‍ക്കാര്‍ റെക്കോര്‍ഡ് ചെയ്യും, വാട്ട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കും തുടങ്ങിയ വിവിധ കാര്യങ്ങള്‍ പട്ടികയാക്കിയ സന്ദേശമാണ് പ്രചരിക്കുന്നത്. ഇതിലെ സത്യാവസ്ഥയറിയാം:

അവകാശവാദം: പ്രധാനമന്ത്രിക്കോ സര്‍ക്കാറിനോ എതിരെ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യും. അയച്ച സന്ദേശത്തില്‍ ടിക്ക് മാര്‍ക്കുണ്ടെങ്കില്‍ സര്‍ക്കാര്‍ ആ സന്ദേശം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിന്മേല്‍ നടപടിയുണ്ടാകും. ഇങ്ങനെ പോകുന്നു പ്രചരിക്കുന്ന സന്ദേശം.

വസ്തുത: 2017 മുതല്‍ പ്രത്യേകിച്ച് വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശമാണിത്. ചില ജനകീയ പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ ഈ സന്ദേശം തലപൊക്കാറുണ്ട്. മാത്രമല്ല, വാട്ട്‌സാപ്പ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് സംവിധാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം മെസ്സേജ് അയച്ചവരും ആര്‍ക്കാണോ അയച്ചത് അവരും ഗ്രൂപ്പാണെങ്കില്‍ അംഗങ്ങളും മാത്രമാണ് സന്ദേശങ്ങളും കാളുകളും കാണുക.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐ ടി ചട്ടം അനുസരിച്ച്, ഒരു സന്ദേശം ആദ്യമായി അയച്ചയാളെ നിരീക്ഷിച്ച് കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളോട് കേന്ദ്രം ആവശ്യപ്പെടും. ഇതിനെതിരെ വാട്ട്‌സാപ്പ് കോടതിയെ സമീപിച്ചിട്ടുമുണ്ട്.


Post a Comment

Previous Post Next Post