പാചകവാതക വില 122 രൂപ കുറച്ചു

 


ന്യൂഡല്‍ഹി :

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയിലെ വില 1473 രൂപയായി. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ വില യഥാക്രമം 1422, 1544, 1603 എന്നിങ്ങനെയാണ്.

അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ കുറവില്ല. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 809 രൂപയാണ് .


Post a Comment

Previous Post Next Post